Railway: റെയില്‍വേ ജോലിക്കാരായ അച്ഛനും മകനും ട്രെയിനുകളില്‍ കണ്ടുമുട്ടി; സെല്‍ഫി വൈറല്‍

റെയില്‍വേയില്‍(Railway) ജോലി ചെയ്യുന്ന അച്ഛനും മകനും ജോലിസ്ഥലത്ത് പരസ്പരം കണ്ടുമുട്ടുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍(Social media) വൈറലാവുന്നത്. രണ്ടു ദിശകളിലേക്കുള്ള ട്രെയിനിലാണ് ഇരുവരും നില്‍ക്കുന്നത്. ടിക്കറ്റ് എക്‌സാമിനറായ മകനും (ടിടിഇ)(TTE) ഗാര്‍ഡായി ജോലി ചെയ്യുന്ന അച്ഛനും രണ്ട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ പാസ് ചെയ്തപ്പോള്‍ കണ്ടുമുട്ടുകയായിരുന്നു.

ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മകന്‍ മറ്റൊരു ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പിതാവിനൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അതിശയകരമായ സെല്‍ഫി. അച്ഛന്‍ റെയില്‍വേയില്‍ ഗാര്‍ഡാണ്, മകന്‍ ടിടിഇയാണ്. രണ്ട് ട്രെയിനുകള്‍ അരികിലൂടെ കടന്നുപോയപ്പോള്‍ അത് ഒരു സെല്‍ഫി നിമിഷത്തിലേക്ക് നയിച്ചു’. ട്വിറ്ററില്‍ ഫോട്ടോ പങ്കുവെച്ചുള്ള കുറിപ്പാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here