Rasool Pookutty: മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രി; ഞാൻ സർക്കാർ സംവിധാനങ്ങളുടെ ഉത്പന്നം: റസൂൽ പൂക്കുട്ടി

ലോക കേരള സഭയിൽമനസിൽതൊടുന്ന പ്രസംഗവുമായി ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി(rasool pookutty). താൻ പഠിച്ചത് സർക്കാർ സ്‌കൂളിലും കോളജിലുമാണെന്നും മരണം മുന്നിൽക്കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സർക്കാർ ആശുപത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട്തന്നെ താൻ സർക്കാർ സംവിധാനങ്ങളുടെ ഉത്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ട് സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്താൻ മെനക്കെടുന്നെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റസൂൽ പൂക്കുട്ടി.

ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു. ആദ്യ സഭയിൽ യൂസഫലിയും നജീബും ഒരുമിച്ചാണിരുന്നത്. അത്തരം നജീബുമാർ മണലാരണ്യത്തിൽ ഇനിയുമുണ്ട്. അത്തരം നജീബുമാരുടെ വേദന അറിയാനുള്ള മനസ്സാക്ഷിയെങ്കിലും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here