ADVERTISEMENT
കമല്‍ ഹാസന്റെ(Kamal Haasan) പേരില്‍ കൊല്‍ക്കത്തില്‍(Kolkatha) ക്ഷേത്രം പണിയാനൊരുങ്ങി ആരാധകര്‍. കുറച്ച് മാസങ്ങളായി ക്ഷേത്രം പണിയുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ആരാധകര്‍. വിക്രമിന്റെ വന്‍ വിജയത്തോടെ പദ്ധതി വേഗത്തിലാക്കാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ആരാധക സംഘം കമല്‍ഹാസന് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ദുര്‍ഗാ പൂജയ്ക്കിടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചനോടുള്ള ആരാധനയെ തുടര്‍ന്ന് ആരാധകര്‍ ക്ഷേത്രം പണി കഴിപ്പിച്ചതും വാര്‍ത്തയായിരുന്നു.
അതേസമയം, കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രം ‘വിക്രം’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസിനെത്തി രണ്ട് ആഴ്ച പിന്നിടുമ്പോള്‍ 300 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും മാത്രം 140 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ തമിഴ്നാട്ടില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് വിക്രം ഉടന്‍ മറികടക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഹുബലിയുടെ രണ്ടാം ഭാഗം നൂറ്റി അന്‍പത്തി അഞ്ച് കോടി രൂപയാണ് തമിഴ്നാട്ടില്‍ നേടിയത്.
കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മ്മിച്ചത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.