പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മ(Nupur Sharma)യെ ഇതുവരെയും കണ്ടെത്താനാകാതെ മുംബെെ പൊലീസ്(mumbai police). ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം വിവാദമായതോടെ ഒളിവിൽ പോയ നുപുർ ശർമ്മയ്ക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് മുംബെെ പൊലീസ്. ഇവർക്കെതിരെ പല സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി ദില്ലിയിൽ തങ്ങി നുപുർ ശർമ്മയ്ക്കായുളള തിരച്ചിലിലാണ് പൊലീസ് സംഘം. മുസ്ലീം സംഘടനയായ റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 28 ന് നുപുർ ശർമ്മയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.
തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി അബുൽ സൊഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ജൂൺ 20 ന് മൊഴി രേഖപ്പെടുത്താൻ കൊൽക്കത്ത പൊലീസ് ശർമ്മയെ വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി പൊലീസ് മറ്റൊരു എഫ്‌ഐആറും ഫയൽ ചെയ്തിട്ടുണ്ട്.കഴിഞ്ഞ മാസമാണ് വിവാദത്തിന് കാരണമായ പരാമർശമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.