SI: വെട്ടുകത്തിയെടുത്ത് വെട്ടാൻ ശ്രമം; പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എസ്‌ഐ; ദൃശ്യങ്ങൾ പുറത്ത്‌

എസ്‌ഐ(SI)യെ വെട്ടാൻ ശ്രമിക്കുന്നതും തുടർന്നുണ്ടായ ദൃശ്യങ്ങളും പുറത്ത്. തന്നെ വെട്ടിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുന്ന എസ്ഐയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റോഡരികിൽ ബൈക്ക് നിർത്തി, കയ്യിൽ കരുതിയവെട്ടുകത്തിയെടുത്ത് പ്രതി എസ്ഐക്ക് നേരെ വെട്ടുകയായിരുന്നു.

ആലപ്പുഴ(Alappuzha) നൂറനാട് പൊലീസ് സ്റ്റേഷനിലെ വിആർ അരുൺ കുമാറിനെയാണ് അപ്പുക്കുട്ടൻ എന്നയാൾ വെട്ടിയത്. പരിക്കേറ്റെങ്കിലും ഇയാളെ സാഹസികമായി അരുൺ കീഴ്പ്പെടുത്തുകയായിരുന്നു. എസ്ഐ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും പെട്ടെന്ന് വാഹനത്തിൽ നിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.

പിന്നാലെ എസ്ഐ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നു. അടുത്തുള്ള സൈക്കിളിലേക്ക് ഇരുവരും മറിഞ്ഞുവീഴുന്നതിന് പിന്നാലെ എസ്ഐ ഇയാളെ കീഴ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News