Hotel : പഴകിയ മാംസവും കേടായ ഭക്ഷണങ്ങളും, അടുക്കളയില്‍ അറപ്പുളവാക്കുന്ന കാഴ്ചകള്‍ ; കൊച്ചിയിലെ ഹോട്ടല്‍ പൂട്ടിച്ചു

മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപം വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച റയ്ഹാന്‍ ഫുഡ് കോര്‍ട്ട് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു.

ഏഴ് ദിവസത്തേക്ക് പൂട്ടാനുള്ള നോട്ടീസാണ് സ്ഥാപനത്തിന് നല്‍കിയത്. ഏഴ് ദിവസം കഴിഞ്ഞ് ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി പരിശോധന നടത്തി തൃപ്തികരമാണെങ്കില്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ.

ഇന്ത്യന്‍, ചൈനീസ്, അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ്്‌കോര്‍ട്ടില്‍ മുഴുവന്‍ സമയവും കഴിക്കാനെത്തുന്നവരുടെ തിരക്കാണ്. ഉച്ചക്ക് 12 മുതല്‍ അര്‍ധരാത്രിവരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പഴകിയ മാംസവും, തലേദിവസം ബാക്കി വന്ന ഭക്ഷണപദാര്‍ഥങ്ങളുമെല്ലാം ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു.

ഹോട്ടലിന്റെ അടുക്കളയില്‍ അജിനോമോട്ടയും നിരോധിത നിറങ്ങളും പാചകത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. എറണാകുളം, കളമശേരി എഫ് എസ് ഒ മാരായ ഡോ നിമിഷ, വിന്നി ചിറ്റിലപ്പള്ളി എന്നിവരുെട നേതൃത്വത്തിലായിരുന്നു പരിശോധന.

ഹൈവേയില്‍ ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലെ റയ്്ഹാന്‍ ഫുഡ്്‌കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും വൃത്തിഹീനമായ രീതിയിലാണെന്നുള്ള പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ സെല്ലില്‍ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here