ഡോക്ടറുടെ ഒപി സമയം ചോദിച്ചു, ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളിലുണ്ടാകുമെന്ന് മറുപടി; താത്കാലിക ജീവനക്കാരിക്കെതിരെ നടപടി

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ ഒപി സമയം ചോദിച്ചതിന് നിഷേധാത്മകമായ രീതിയില്‍ മറുപടി നല്‍കിയ താത്കാലിക ജീവനക്കാരിക്കെതിരെ നടപടി.

സോഷ്യല്‍ മീഡിയയിലൂടെ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ സംഭവം വിവാദമായിയിരുന്നു സംഭവത്തില്‍ ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഇന്ന് ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് യോഗമാണ് ജീവനക്കാരിക്കെതിരെ നടപടിയെടുത്തത്. കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

എല്ലിന്റെ ഡോക്ടര്‍ എന്നൊക്കയാണുണ്ടാവുക എന്ന ചോദ്യത്തിന് ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളിലുണ്ടാകുമെന്നും ഏതൊക്കെ ദിവസമാണുണ്ടാവുക എന്ന ചോദ്യത്തിന് ലീവല്ലാത്ത ദിവസമുണ്ടാകുമെന്നുമാണ് ജീവനക്കാരി മറുപടി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News