സ്ത്രീകള്‍ക്കായി രാത്രികാല അഭയ കേന്ദ്രം ‘എന്റെ കൂട്’ നവീകരിച്ചു

രാത്രിയില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസമൊരുക്കി പുതുമോടിയോടെ ‘എന്റെ കൂട്’. അടുക്കളയും അകത്ത് നിന്ന് പ്രവേശിക്കാവുന്ന ശുചിമുറികളും ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങളോടെയാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ‘എന്റെ കൂടി’ന്റെ പ്രവര്‍ത്തനം. ഈ കേന്ദ്രത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു.

നേരത്തേ അടുക്കള ഉണ്ടായിരുന്നില്ല. ശുചിമുറി പുറത്തായതിനാലുള്ള അസൗകര്യവും ഉണ്ടായിരുന്നു. വനിതാ– ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസമാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

ഒരു ദിവസം 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. രാത്രി എട്ടിന് മുമ്പ് എത്തുന്നവര്‍ക്ക് രാത്രിഭക്ഷണം ഉള്‍പ്പെടെ ലഭിക്കും. സംസ്ഥാനത്തെ ആദ്യ രാത്രികാല അഭയകേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം സൗജന്യമായി താമസിക്കാം. തുടക്കത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായാണ് കേന്ദ്രം ഒരുക്കിയത്. നിലവില്‍ ജോലി, അഭിമുഖം, പരിപാടികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവരാണ് കൂടുതലായും താമസിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെടുന്നവര്‍, നഗരത്തില്‍ ഒറ്റപ്പെടുന്നവര്‍ എന്നിവരെയും പൊലീസ് ഇവിടെ എത്തിച്ച് സുരക്ഷിത താമസം ഒരുക്കും.

നേരത്തെ ദിവസം ശരാശരി 10 പേരാണ് എത്തിയിരുന്നത്. ഇത് 30 വരെയായി. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News