Kabul : കാബൂളിലെ ഐഎസ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കാബൂളിലെ ഗുരുദ്വാരയില്‍ സ്ഫോടനം. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.30നാണ് തീവ്രവാദികള്‍ ഗുരുദ്വാരയിലെത്തുന്നത്. കര്‍ത്തേപര്‍വാള്‍ ഗുരുദ്വാരയിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

മുപ്പതോളം പേരാണ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നത്. സ്ഫോടനം നടന്നതോടെ പതിനഞ്ച് പേര്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. നിരവധി പേരെ ആയുധധാരികള്‍ ബന്ദികളാക്കിയെന്നും സൂചനയുണ്ട്.

ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന. സ്ഥിതിഗതികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.

കാബൂളിലെ കർതെ പർവാൻ ​മേഖലയിലെ ഗുരുദ്വാരക്കു സമീപമുള്ള തിരക്കേറിയ റോഡിലാണ് സ്ഫോടനങ്ങളുണ്ടായത്. ജനവാസമേഖലയായതിനാൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here