കാറിനുള്ളില്‍ എന്താണെന്ന് നോക്കിയവര്‍ ഞെട്ടി; ഉടമയുടെ വിശദീകരണം കേട്ട് അമ്പരന്ന് നാട്ടുകാര്‍

റോഡുവക്കിലെ വിശ്രമ കേന്ദ്രത്തില്‍ ഒരു കാര്‍ ഗ്‌ളാസുകള്‍ മുഴുവന്‍ ഇട്ട് നിറുത്തിയിട്ടിരിക്കുന്നു. എന്‍ജിന്‍ ഓണാണ്. പക്ഷേ കാര്‍ ഇടയ്ക്കിടെ അനങ്ങുന്നുണ്ട്. പന്തികേട് തോന്നിയ പ്രാദേശിക കമ്യൂണിറ്റി പ്രവര്‍ത്തകരെത്തി തട്ടി വിളിച്ചു. അല്പസമയം കഴിഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്. സ്ഥലത്തുണ്ടായിരുന്ന എല്ലാവരും ആ രംഗം കണ്ട് അന്തംവിട്ടുപോയി. കാറിനുള്ളില്‍ നിറയെ പൂച്ചകള്‍. ഒപ്പം ഒരു മനുഷ്യനും. നാല്‍പ്പത്തേഴ് പൂച്ചകളാണ് കാറിനുള്ളിലുണ്ടായിരുന്നത്.പക്ഷേ, ഒറ്റ എണ്ണംപോലും പുറത്തിറങ്ങുകയോ ബഹളം കൂട്ടുകയോ ചെയ്തില്ല.

എന്താണ് സംഭവിച്ചതെന്നറിയാന്‍ ഉടമയോട് തന്നെ കാര്യം തിരക്കി. ചൂട് സഹിക്കാനാവാതെ പൂച്ചകള്‍ക്കൊപ്പം കാറില്‍ കയറിയെന്നതായിരുന്നു മറുപടി. വീണ്ടും തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. കാറിന്റെ ഉടമയ്ക്ക് വീടില്ല. കൂടെയുണ്ടായിരുന്നതെല്ലാം വളര്‍ത്തുപൂച്ചകള്‍. കുറച്ചുകാലം മുമ്ബാണ് ഇയാള്‍ക്ക് വീട് നഷ്ടമായത്. അതോടെ കാറിലായി താമസം. ഈ സമയം 61 പൂച്ചകളാണ് ഉണ്ടായിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കുറച്ചെണ്ണം പലവഴിക്കായി പോയി. ശേഷിച്ചതാണ് നാല്‍പ്പത്തേഴെണ്ണം.

അന്തരീക്ഷ താപനില വല്ലാതെ ഉയര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തി. എന്നാലും പൂച്ചകളെ ഉപേക്ഷിക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടില്‍ കാറിലെ എ സിയാണ് പൂച്ചകള്‍ക്ക് രക്ഷയായത്. ഒരുവയസുമുതല്‍ 12 വയസുവരെയുള്ള പൂച്ചകളാണ് കാറിനുള്ളിലുണ്ടായിരുന്നത്.

വൃത്തിഹീനമായ ചുറ്റപാടിലാണ് പൂച്ചകളെ കണ്ടെത്തിയതെങ്കിലും ഇവയ്‌ക്കൊന്നിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തകയും ചെയ്തു. ഉടമയോടൊപ്പം ഇനിയും വിട്ടാല്‍ പൂച്ചകളുടെ അവസ്ഥ മോശമാകുമെന്ന് വ്യക്തമായതിനാല്‍ അവയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പൂച്ചകളെ വന്ധ്യംകരിച്ചശേഷം ആവശ്യക്കാര്‍ക്ക് ദത്തെടുക്കാനുള്ള അവസരം നല്‍കാനാണ് അധികതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel