Covid: രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്ന് പതിമൂവായിരത്തിന് മുകളിലാണ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13, 216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വ്യാഴാഴ്ച പതിനായിരം കടന്നത്. കോവിഡ് മൂലം 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73% ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 68, 108 ആയി.

മഹാരാഷ്ട്രയിലും, കേരളത്തിലും, ദില്ലിയിലും കേസുകള്‍ വീണ്ടും കൂടിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തുടരാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News