നജീബിനെ പോലെ ശബ്ദമില്ലാത്ത ആളുകളുടെ ശബ്ദം കേൾപ്പിക്കാനുള്ള ഒരു സഭയാണ് തന്നെ സംബന്ധിച്ചിടത്തോളം ലോകകേരള സഭയെന്ന്(loka kerala sabha) ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി(rasool pookutty).
അവരുടെ ദുഃഖങ്ങളും പ്രശ്നങ്ങളുമറിയുവാൻ, അതിന് പറ്റുമെങ്കിൽ പരിഹാരം കാണുവാനൊക്കെയുള്ള ബാധ്യത കേരളത്തിലെ പൊതുസമൂഹത്തിനുണ്ടെന്നും റസൂൽ പൂക്കുട്ടി കൈരളി ന്യൂസ് ഗുഡ് മോർണിംഗ് കേരളയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ADVERTISEMENT
സർക്കാരിന് വേണ്ടിയുള്ള ആറു പ്രോജക്ടിനായുള്ള ഫണ്ട് സമാഹരണത്തിന് പോയപ്പോൾ പലരും ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് താൻ ലോക കേരള സഭയിൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ
എപ്പോഴും ലോകകേരളസഭ നടക്കുമ്പോഴൊക്കെ പലരും ചോദിക്കാറുള്ളത് എന്താണിത്എന്തിനാണിത് എന്നൊക്കെയാണ്. ആദ്യത്തെ ലോക കേരളസഭയിൽ ഞാനെല്ലാം ഒബ്സർവ് ചെയ്തു. രണ്ടാമത്തെ ലോകകേരളസഭയിൽ പങ്കെടുത്തപ്പോൾ ഞാനാലോചിച്ചത് നമുക്ക് നമ്മുടെ സംസ്ഥാനത്തിന് വേണ്ടി എന്ത് ചെയ്യാൻ സാധിക്കുമെന്നാണ്. അങ്ങനെയൊരു ചിന്തയിൽ നിന്നുദിച്ച ഒരാശയം ഞാൻ രണ്ടാം കേരളസഭയിൽ ഉന്നയിക്കുകയുണ്ടായി.
അത് കേട്ടയുടൻ തന്നെ മുഖ്യമന്ത്രി പിറ്റേന്നുള്ള റിട്ടേൺ സ്പീച്ചിൽ ആ ആശയം അപ്പ്രൂവ് ചെയ്തു. അത് കേരളത്തിലെ വില്ലേജുകളിലെ ഹെൽത്ത് ഇൻഫ്രാ സ്ട്രക്ച്ചർ എനേബിൾ ചെയ്ത് അതൊരു ഗ്ലോബൽ തലത്തിലേക്ക്എത്തിക്കുന്ന പ്രൊജക്റ്റ് ആയിരുന്നു. പിന്നീട് ഞാനതിന്‍റെ ഫണ്ട് സമാഹരണത്തിനായി ആളുകളുടെ അടുത്ത് പോയപ്പോൾ അവരെന്നോട് ചോദിച്ചത് റസൂൽ പൂക്കുട്ടിക്ക് ഹോസ്പിറ്റൽ നിർമിക്കണമെങ്കിൽ ഞങ്ങൾ പൈസ തരാം, എന്തിനാണ് സർക്കാരിന് വേണ്ടി ഇതുചെയ്തു കൊടുക്കുന്നത് എന്നാണ്.
അത് കേട്ടപ്പോ എനിക്ക് വേദനതോന്നി. അന്നവരൊക്കെ എന്നോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് ഞാൻ ലോകകേരള സഭയിൽ പറഞ്ഞത്. നജീബിനെ പോലെ ശബ്ദമില്ലാത്ത ആളുകളുടെ ശബ്ദം കേൾപ്പിക്കാനുള്ള ഒരു സഭയാണ് എന്നെ സംബന്ധിച്ചിടത്തോളം ലോകകേരള സഭ. അവരുടെ ദുഃഖങ്ങളും പ്രശ്നങ്ങളുമറിയുവാൻ, അതിന് പറ്റുമെങ്കിൽ പരിഹാരം കാണുവാനൊക്കെയുള്ള ബാധ്യത കേരളത്തിലെ പൊതുസമൂഹത്തിനുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.