
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ പൊലീസുകാരനെ വെടിവെച്ച് കൊന്നു. സാമ്പോറ എസ്ഐ ഫറൂഖ് അമിര്‍ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലെ പാം പോറയിലാണ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിൽ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുമ്പോൾ ദേഹം മുഴുവൻ ബുള്ളറ്റുകളായിരുന്നു. ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ അനന്തനാഗിലും കുല്‍ഗാമിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.
കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു.
ഇതിനിടെ അംറുള്ളയില്‍ സുരക്ഷസേനയും പുല്‍വാമ പൊലീസും ചേർന്ന് പതിനഞ്ച് കിലോ സ്ഫോടകവസ്തു പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരരുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here