Veena George: ലോക കേരള സഭ എന്നാല്‍ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാന്‍ കഴിയുന്ന വേദികൂടി ആണ്; വീണാ ജോര്‍ജ്

ലോക കേരള സഭ എന്നാല്‍ വിജയിച്ച പ്രവാസികളുടെ കഥകള്‍ പറയുന്ന വേദി മാത്രമല്ലെന്നും പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാന്‍ കഴിയുന്ന ഒരു വേദികൂടി ആണെന്നും മന്ത്രി വീണാ ജോര്‍ജ.് മരുന്നു കഴിക്കാന്‍ വേണ്ടി എച്ചില്‍ കഴിച്ചത് ഉള്‍പ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്ത് എന്ന യുവതി ലോക കേരള സഭയില്‍ പങ്കുവച്ചപ്പോള്‍ അത് നോവുന്ന വേദനയായി മാറിയെന്ന് വീണാ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോക കേരള സഭ എന്നാല്‍ വിജയിച്ച പ്രവാസികളുടെ കഥകള്‍ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാല്‍ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാന്‍ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം.

31 വര്‍ഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നില്‍ പങ്ക് വച്ചപ്പോള്‍ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാന്‍ വേണ്ടി എച്ചില്‍ കഴിച്ചത് ഉള്‍പ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങള്‍ ഓര്‍ക്കാന്‍ എലിസബത്തിനെ കഴിയുമായിരുന്നില്ല. പ്രവാസജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങള്‍ കേരളസമൂഹത്തിന് വഴി കാട്ടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. ലോക കേരളസഭയുടെ സൗന്ദര്യവും അതാണ്.

32 വര്‍ഷത്തെ പ്രവാസ ജീവിതം; ‘എച്ചിലില്‍ നിന്ന് ഭക്ഷണം കഴിച്ചു’; ലോക കേരള സഭയില്‍ കണ്ണീര്‍ കാഴ്ചയായി എലിസബത്ത്

ലോക കേരള സഭയില്‍ ഏവരെയും ഈറനണിയിച്ച് ഒമാനില്‍ വീട്ടുജോലി ചെയ്യുന്ന മലയാളി എലിസബത്ത് ജോസഫിന്റെ ജീവിത കഥ. എച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന എലിസബത്തിന്റെ ജീവിത കഥ നൊമ്പരത്തോടെയാണ് ലോക കേരള സഭ കേട്ടത്. ഗള്‍ഫില്‍ 32 കൊല്ലമായി വീട്ടുജോലി ചെയ്യുന്ന എലിസബത്ത് തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം മറച്ച് വെക്കാന്‍ കഴിഞ്ഞില്ല.

കരഘോഷത്തോടെയാണ് സദസ് എലിസബത്തിന്റെ പ്രസംഗത്തെ വരവേറ്റത് പ്രസംഗിച്ച ശേഷം എലിസബത്ത് വീണാ ജോര്‍ജ്ജിന് അടുത്ത് പോയിരുന്ന് വിതുമ്പിയത് മറ്റൊരു വൈകാരിക കാഴ്ച്ചയായി. തന്നെ ക്ഷണിച്ചതില്‍ സര്‍ക്കാരിനോട് നന്ദി ഉണ്ടെന്ന് എലിസമ്പത്ത് കൈരളി ന്യൂസിനോട് പറഞ്ഞു

വിദേശത്ത് കഴിഞ്ഞ 31 വര്‍ഷമായി വിദേശത്ത് വീട്ടുജോലി ചെയ്യുകയാണ് എലിസബത്ത് ജോസഫ്. എട്ടാം വയസ്സില്‍ തുടങ്ങിയതാണ് എലിസബത്തിന്റെ ജീവിക്കാനുള്ള നേട്ടോട്ടം. 18ആം വയസ്സില്‍ കല്യാണം കഴിഞ്ഞു. രണ്ട് മക്കളുടെ കല്യാണം നടത്തി. ആറ് മാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു. 30 ആം വയസില്‍ ഖത്തറില്‍ തുടങ്ങിയ പ്രവാസ ജീവിതം ഇപ്പോഴും തുടരുകയാണ് എലിസബത്ത്.

സമ്പന്നരുടെ കൂട്ടായ്മയാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് എല്ലാ പ്രവാസികളുടേയും ശബ്ദമാണ് ലോക കേരള സഭയെന്ന് വിളിച്ചുറഞ്ഞ് വേദിയിലേക്ക് എലിസബത്ത് ജോസഫ് എത്തിയത്. പിന്നീട് പത്ത് മിനിറ്റില്‍ മാത്രം താഴെയുള്ള പ്രസംഗം. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ആ വാക്കുകള്‍ പ്രവാസികളും ജനപ്രതിനിധികളും കേട്ടത് അമ്പരപ്പോടെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News