ബഹുസ്വര വൈവിധ്യമുള്ള ഇന്ത്യൻ സമൂഹത്തെ കഴിഞ്ഞ കുറച്ചുവർഷമായി രാജ്യത്തിനു പുറത്ത് അവതരിപ്പിക്കുന്നത് ചില ഭാഗങ്ങളുടെമാത്രം സംസ്‌കാരമായാണെന്ന് എൻ എസ് മാധവൻ പറഞ്ഞു.
ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാരും അവരുടെ ഏജൻസികളുമാണ്. വിദേശങ്ങളിൽ ഇപ്പോൾ ഇന്ത്യ സമം യോഗ എന്ന മട്ടിലേക്ക് മാറി. ഒരു പ്രത്യേക സാംസ്‌കാരികവശത്തെ ഊന്നിക്കൊണ്ടുള്ള പ്രചാരണമാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ വൈവിധ്യമുള്ള സംസ്‌കാരങ്ങൾ ലോകത്തിനുമുന്നിൽ എങ്ങനെ പങ്കുവയ്‌ക്കണം എന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ADVERTISEMENT
അതേസമയം ലോക കേരള സഭയില്‍ മേഖല അടിസ്ഥാനത്തിലുള്ള പ്രമേയാവതരണം പുരോഗമിക്കുന്നു. പശ്ചിമേഷ്യ, അമേരിക്ക – ആഫ്രിക്ക – യൂറോപ്പ് എന്നിങ്ങനെയാണ് പ്രമേയാവതരണം. ബോസ് കൃഷ്ണമാചാരി പ്രവാസികളുടെ കുട്ടികളെ കേരളത്തിലെ കലോത്സവങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ബോസ് കൃഷ്ണമാചാരിയും രംഗത്തെത്തി
ലോകത്തിന്റെ ഒരോ കോണിലും ഉള്ള മലയാളിക്ക് വേണ്ടി ലോക കേരള സഭയില്‍ ശബ്ദം ഉയര്‍ന്നു. മേഖലകളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കപ്പെട പ്രമേയങ്ങളില്‍ നിഴലിച്ച് നിന്നത് പ്രവാസികളുടെ ആശങ്കകളും ,ആകുലതകളും . കേരളത്തിന്റെ സമഗ്ര വികസനത്തില്‍ പുത്തന്‍ ആശയങ്ങളും നിര്‍ദേശങ്ങളും പ്രവാസികള്‍ മുന്നോട്ട് വച്ചു.
കേരളത്തില്‍ പൂട്ടി പോയ വ്യവസായ ശാലകളില്‍ പ്രവാസി നിക്ഷേപിക്കാന്‍ അവസരം ഒരുക്കുന്നമെന്നതായിരുന്നു ഒരു നിര്‍ദേശം . പ്രവാസികളുടെ മക്കള്‍ക്ക് പഠിക്കാന്‍ സര്‍വ്വ കലാശാല തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു .പ്രവാസ ജീവിതത്തിന്റെ സാധ്യതകളും ചിലര്‍ എടുത്തു പറഞ്ഞു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ജോലി സാധ്യതകള്‍ തുറന്നുകാട്ടി.
നാട്ടില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ചൂണ്ടിക്കാട്ടി. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.പ്രവാസികളുടെ കുട്ടികളെ കേരളത്തിലെ കലോല്‍സവങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ബോസ് കൃഷ്ണമാചാരിയും രംഗത്തെത്തി
പ്രവാസികളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ഉച്ചകഴിഞ്ഞുള്ള സെഷനില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് എടുക്കും. കഴിഞ്ഞ വര്‍ഷത്തെ തീരുമാങ്ങള്‍ എത്രമാത്രം നടപ്പായി എന്നും വിലയിരുത്തും. മുഖ്യമന്ത്രി സമാപന സമ്മേളനത്തിന് എത്തും. നാല് മണിക്ക് മൂന്നാം ലോക കേരള സഭയുടെ സമാപനം നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.