satyendar jains : ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം മെയ് 30 നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.

ഇയാളുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ചൊവ്വാഴ്ച പറയാനായി ദില്ലി കോടതി മാറ്റിവച്ചു. അതിനിടെ സത്യേന്ദ്രര്‍ ജെയിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്നലെ വീണ്ടും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ജെയിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പത്ത് ബിസിനസ് സ്ഥാപനങ്ങള്‍, വസതികള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ആഴ്ചയും ഇ.ഡിയുടെ റെയ്ഡ് നടന്നിരുന്നു. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഏപ്രിലില്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News