Saritha S Nair: സ്വപ്‌നാ സുരേഷ് ‘ചെറിയ മീന്‍’; സരിത എസ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന് ജയിലില്‍ വച്ച് സ്വപ്ന വെളിപ്പെടുത്തിയതായി സരിത എസ് നായര്‍. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പിനായാണ് സ്വപ്ന സ്വര്‍ണം കടത്തിയതെന്നും ഈ മാസം 23 ന് താന്‍ കോടതിയില്‍ നല്‍കുന്ന രഹസ്യ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത എസ് നായര്‍ കൊച്ചിയില്‍ പറഞ്ഞു. സ്വപ്‌ന സുരേഷ് ചെറിയ മീനാണെന്നും സരിത പറഞ്ഞു. അതേസമയം സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി

മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് സ്വപ്ന ജയിലില്‍ വെച്ച് പറഞ്ഞതായി സരിത എസ് നായര്‍. വിവാദങ്ങള്‍ക്കും ഗൂഡാലോചനകള്‍ക്കും പിന്നില്‍ പി സി ജോര്‍ജും, ക്രൈം നന്ദകുമാറും, എച്ച് ആര്‍ ഡി എസിലെ അജി കൃഷ്ണനുമാണെന്ന് സരിത പറഞ്ഞു.

സ്വപ്ന സ്വര്‍ണ്ണം കൊണ്ടുവന്നത് ആര്‍ക്കുവേണ്ടിയാണ് തനിക്ക് അറിയാമെന്നും സരിത പറഞ്ഞു.കേരളത്തിലും പുറത്തും ശാഖകളുള്ള ജുവലറി ഗ്രൂപ്പിന് വേണ്ടിയാണ് സ്വപ്ന സ്വര്‍ണ്ണം കൊണ്ടുവന്നത്. സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും തനിക്ക്അറിയാമെന്നും സരിത പറഞ്ഞു.രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തു പറയും.

തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് പി സി ജോര്‍ജ് ആണ്. സ്വപ്നയുടെ കൈയ്യില്‍ തെളിവുകള്‍ ഇല്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി.

അതേസമയം സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മൊഴിപ്പകര്‍പ്പിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും സരിത വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News