Chickpea Kebab: ചായക്കൊപ്പം ചന്ന കബാബ്; ഉണ്ടാക്കിനോക്കൂ…

ചന്ന അഥവാ വെള്ളക്കടല വച്ച് വൈകിട്ടത്തേക്ക് നല്ലൊരു പലഹാരം ഉണ്ടാക്കിയാലോ? ചന്ന കബാബ്(chickpea-kebab) എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

Dum Ke Shami Kebab Recipe by Archana's Kitchen

വേണ്ട ചേരുവകള്‍

ചന്ന – ഒരു കപ്പ്
വെളുത്തുള്ളി – 3 എണ്ണം (ചെറുതായി അരിഞ്ഞത് )
സ്പിനാഷ്/ ചീര – രണ്ട് കപ്പ് (തിളപ്പിച്ചത് )
പനീര്‍ – ഒരു കപ്പ് ( ഗ്രേറ്റഡ്)
ഗരം മസാല – അര ടീസ്പൂണ്‍
മൈദ – ഒരു കപ്പ്
ചാട്ട് മസാല – ഒരു ടീസ്പൂണ്‍
പച്ചമുളക് – ആറെണ്ണം ( ചെറുതായി അരിഞ്ഞത് )

Try this Veg shami kebab with chana dal now! - 24 Mantra Organic

ഗ്രീന്‍ പീസ് – രണ്ട് ടേബിള്‍ സ്പൂണ്‍ ( വേവിച്ചത് )
ഉപ്പ് – ആവശ്യത്തിന്
ബ്രഡ് ക്രംപ്സ് – ഒരു കപ്പ്
ഇഞ്ചി – ഒരു ടീസ്പൂണ്‍
എണ്ണ – നാല് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ആദ്യം ചന്ന ഒരു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ശേഷം വെള്ളമൂറ്റിക്കളഞ്ഞ് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കാന്‍ വയ്ക്കണം.

വെന്ത ചന്നയിലേക്ക് സ്പിനാഷ് / ചീര, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് വാങ്ങി പനീര്‍, ഉപ്പ്, ഗരം മസാല, ചാട്ട് മസാല, അരക്കപ്പ് ബ്രഡ് ക്രംപ്സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം.

എല്ലാം നല്ലതുപോലെ യോജിച്ചുകഴിഞ്ഞാല്‍ ഇതില്‍ നിന്ന് ചെറിയ ഉരുളകള്‍ ഉരുട്ടിയെടുക്കാം. ഇഷ്ടമുള്ള ഷേയ്പ്പില്‍ ഇത് പരത്തിയെടുക്കുകയോ, ഓവല്‍ ഘടനയില്‍ ആക്കുകയോ എല്ലാം ചെയ്യാം. ഇനി മൈദയില്‍ വെള്ളം ചേര്‍ത്ത് അത് പേസ്റ്റ് പരുവത്തില്‍ ആക്കിവയ്ക്കാം. ഒപ്പം തന്നെ ഒരു പാന്‍ സ്റ്റവില്‍ വച്ച് ചൂടാക്കി, അതിലേക്ക് ഓയില്‍ ചേര്‍ക്കാം.

Vegetarian Shami Kebab Recipe (Chane Ke Kebab) by Archana's Kitchen

ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന കെബാബ് മൈദയിലും ബ്രഡ് ക്രംപ്സിലും മുക്കി ഫ്രൈ ചെയ്യാന്‍ വയ്ക്കാം. അധികം എണ്ണ ഉപയോഗിക്കാതെ തിരിച്ചും മറിച്ചും ഇട്ട് പാകം ചെയ്തെടുക്കുന്നതാണ് ആരോഗ്യകരം. അല്ലാത്തവര്‍ക്ക് ഇത് ഡീപ് ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ കഴിക്കൂ…നിങ്ങൾക്കിഷ്ടപ്പെടും….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News