M M Mani : ഇന്ത്യന്‍ സൈന്യത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതില്‍ ദുരുദ്ദേശം : എം.എം.മണി

ഇന്ത്യന്‍ സൈന്യത്തില്‍ നരേന്ദ്രമോദി താല്‍ക്കാലിക നിയമനം നടത്തുന്നതില്‍ ദുരുദ്ദേശമെന്ന് എം.എം.മണി എം.എല്‍.എ. സൈനിക റിക്രൂട്ട്‌മെന്റ് സമ്പ്രദായം അട്ടിമറിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരെ തിരുകി കയറ്റാനുള്ള ഭ്രാന്തന്‍ നയമാണ് നരേന്ദ്രമോദി നടപ്പിലാക്കുന്നതെന്ന് എം.എം മണി പറഞ്ഞു.

ഇടുക്കി രാജാക്കാട്ടില്‍ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

അഗ്‌നിപഥ് പ്രതിഷേധം; ബീഹാറിലെ 18 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു

രാജ്യത്ത് (Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ (Bihar)ബീഹാറിലെ 18 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍(Central Government) വിച്ഛേദിച്ചു. വെറും നാല് വര്‍ഷക്കാലയളവിലേക്ക് സൈനികരെ നിയമിക്കുന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്നത്.

പ്രതിഷേധങ്ങള്‍ക്കിടെ പൊലീസിന്റെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സൈനികരാകുന്നതിനായി വര്‍ഷങ്ങളോളം പ്രയ്തനിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ മുഖവിലക്കെടുക്കാതെ പദ്ധതി നടപ്പാക്കുന്നതിലെ എതിര്‍പ്പും, നാല് വര്‍ഷത്തേക്ക് നടത്തുന്ന നിയമനങ്ങള്‍ക്ക് ശേഷം ഭാവി എന്താകുമെന്ന അശങ്കയില്‍ യുവാക്കള്‍ കാര്യമായ മറുപടിയൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നതുമായിരുന്നു കനത്ത പ്രതിഷേധത്തിലേക്ക് വഴിവെച്ചത്.

അഗ്നിപഥിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളില്‍ 234 ട്രെയിനുകള്‍ രാജ്യത്ത് റദ്ദാക്കിയതായാണെന്നാണ് പുറത്തുവരുന്ന വിവരം. 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 234 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പുറമെ 93 ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധം കണക്കിലാക്കി 11 ട്രെയിനുകളെ വഴി തിരിച്ചുവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News