പയ്യന്നൂരില്‍ സാമ്പത്തിക വെട്ടിപ്പ് നടന്നിട്ടില്ല: സി പി ഐ എം

പയ്യന്നൂര്‍ ഏരിയാ കമ്മറ്റിയില്‍ സാമ്പത്തിക വെട്ടിപ്പെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്.
വ്യക്തിപരമായി ആരെങ്കിലും സാമ്പത്തിക നേട്ടമോ ധനാപഹരണമോ നടത്തിയതായി പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയില്ല.വരവുചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സംഘടനാ മാനദണ്ഡമനുസരിച്ച് അച്ചടക്ക നടപടിയെടുത്തതെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി

പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ ധനാപഹരണമോ സാമ്പത്തിക വെട്ടിപ്പോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. ഇക്കാരണത്താലാലാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ.കെ ഗംഗാധരന്‍, കെ.പി മധു എന്നിവരെ ശാസിക്കാനും തീരുമാനിച്ചത്. ഏരിയാസെക്രട്ടറിയുടെ പേരില്‍ നടപടിയെടുത്തിട്ടില്ല.ഏരിയയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസികഐക്യമില്ലായ്മ പരിഹരിക്കാനാണ് സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷിന് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.

തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടന്നിട്ടില്ല.വസ്തുത ഇതായിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരിലും ബഹുജനങ്ങളിലും തെറ്റിദ്ധാരണ പരത്താനായി ദുഷ്ടലക്ഷ്യത്തോടെയുള്ള തെറ്റായ പ്രചരണത്തെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ അവജ്ഞയോടെ തള്ളിക്കളയമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News