യാത്രക്കാരെ വലച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ അപ്രഖ്യാപിത സ്വകാര്യ ബസ് സമരം

യാത്രക്കാരെ വലച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ അപ്രഖ്യാപിത സ്വകാര്യ ബസ് സമരം. മൂന്ന് ദിവസമായി തുടരുന്ന സമരത്തിൽ നൂറ് കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. സ്വകാര്യ ബസ്സുകളുടെ സമരത്തെ തുടർന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സി.ഐ ടി യു നേതൃത്വത്തിൽ ബസ് സർവ്വീസ് നടത്തി.

പേരാമ്പ്ര മുളിയങ്ങലിൽ സ്വകാര്യ ബസ് കെ.എസ് ആർ ടി സി ബസിൽ തട്ടിയതിനെ തുടർന്ന് ഡ്രൈവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ സമരം ആരംഭിച്ചത്.

മൂന്ന് ദിവസമായി തുടരുന്ന സമരത്തിൽ നൂറ് കണക്കിന് യാത്രക്കാരാണ് പ്രയാസം നേരിട്ടത്. ഇതോടെ സി.ഐ ടി യു നേതൃത്വത്തിൽ തൊഴിലാളികൾ ബസ് സർവ്വീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിസാര കാരണങ്ങളുടെ പേരിൽ നിരന്തരം സമരം നടത്താറുണ്ടെന്നും, അടിയന്തരമായി സമരം അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here