Lice: പേൻശല്യം സഹിക്കാൻ പറ്റുന്നില്ലേ?? പ്രതിവിധിയുണ്ട്

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ(lice) ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം പെരുകാൻ കാരണം. കുട്ടികളിലാണ് പേൻ കൂടുതലായും കാണുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി പേൻ പെട്ടെന്ന് പടരാം.പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയിൽ നിന്നും കുടിക്കുന്ന രക്തമാണ്.

How to spot & treat head lice & nits in pre-schoolers - Inspiration & advice - Boots Ireland

തല ചൊറിച്ചിലും പേൻ ശല്യവും നിസാരമായി കാണരുത്. കാരണം ക്ഷീണം, തളർച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചിൽ ഉണ്ടാക്കുന്നതു മൂലം തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴും.

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സ്‌കൂൾ, ഹോസ്റ്റൽ, ക്യാമ്പ് എന്നിവിടങ്ങളിൽ ഉള്ളവരിൽ കൂടുതലായി കാണുന്നു. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

1. വെളിച്ചെണ്ണയിൽ കർപ്പൂരം ചേർത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് പേൻ ശല്യം കുറയ്ക്കും.

2. ആരോഗ്യസംരക്ഷണത്തിന് ഒലീവ് ഓയിൽ ഉപയോഗപ്രദമാണ്. എന്നാൽ തലയിലെ പേനിനെ ഇല്ലാതാക്കാനും ഒലീവ് ഓയിൽ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലീവ് ഓയിൽ തലയിൽ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു

Head Lice : പേൻ ശല്യം അകറ്റാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികൾ

3. തുളസിയില ദിവസവും തലയിൽ ചൂടുന്നതും പേൻ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയിൽ പുരട്ടുന്നതും നല്ലതാണ്.

4. വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി ചീകുക. ശേഷം ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.

7 Common Signs of Lice - Head Lice Symptoms & Treatment

5. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ആദ്യം മുടി നല്ലതുപോലെ കഴുകി ആപ്പിൾ സിഡാർ വിനീഗർ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം.

6. വെളുത്തുള്ളിയുടെ അല്ലികൾ ചതച്ച് അത് ചെറുനാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകുക. തുടർന്ന് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here