Pinarayi Vijayan : ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം : മുഖ്യമന്ത്രി

ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

UDF ന് വിശാല മനസ് ആണെന്ന് ഒരു നേതാവ് പറയുന്നു , മറ്റൊരു നേതാവ് വിശാല മനസ് അല്ലെന്ന് പറയുന്നു. MP മാരുടെ പരിപാടിയിൽ ആവാം,നിയമസഭയിൽ ആവാം, പൊതുപരിപാടിയിൽ ആവാം പക്ഷേ നിങ്ങളുടെ പരിപാടിയിൽ വരരുത് എന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നൻമയുള്ളവർ ഇതിനോട് സഹകരിക്കുകയാണ് വേണ്ടത്. പ്രവാസികളെ ബഹിഷ്കരിക്കുന്നവർ കണ്ണിൽ ചോര ഇല്ലാത്തവരാണെന്നും യൂസഫലിയെ അധിക്ഷേപിച്ചത് ശ്രദ്ധയിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്ഷേമ സമൂഹവും വികസിത നാടും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി  (Pinarayi Vijayan ) പറഞ്ഞു. ലോക കേരള സഭ മൂന്നാം സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹമായ രൂപത്തിൽ പരിഗണിക്കപ്പെടാതിരുന്ന പ്രവാസി സമൂഹം ഇന്ന് അംഗീകരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെപ്പറ്റി വലിയ കരുതലാണുള്ളത്. പ്രവാസികൾ ഉയർത്തിയ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന് വന്ന നിർദ്ദേശങ്ങൾ കേന്ദ്രവുമായി ആലോചിച്ച് നടപ്പിലാക്കും. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രവാസികളും നമ്മുടെ നാടും തമ്മിൽ ഇനി കടലുകളുടെ വിടവ് ഉണ്ടാകില്ല. ഉയർന്ന് വന്ന നിർദേശങ്ങൾ ലോക കേരള സഭാ സെക്രട്ടറിയേറ്റ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News