‘Agnipath’ : അഗ്നിപഥ് ; രാജ്യത്ത് പ്രതിഷേധാഗ്നി ആളിക്കത്തുന്നു

അഗ്നിപഥിൽ തുടർച്ചയായ നാലാം ദിനവും ആളിക്കത്തി പ്രതിഷേധം.ബീഹാറിൽ വിദ്യാർത്ഥി സംഘടനകൾ ബന്ദ് ആചരിച്ചു.കഴിഞ്ഞ ദിവസം തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധം.

പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷനിലും അക്രമം.സാഹചര്യം വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.അതിനിടെ പദ്ധതി രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നും, പിൻവലിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

യുവാക്കളുടെ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് സേനാ മേധാവികളുടെ അടിയന്തര യോഗം വിളിച്ചത്.നിലവിലത്തെ പ്രതിഷേധ സാഹചര്യം യോഗത്തിൽ വിലയിരുത്തി.ബീഹാറിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വതിൽ നടന്ന ബന്ദിന് പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാമി മോർച്ച രംഗത്തുവന്നത് എൻഡിഎക്കകത്തു ഭിന്നിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

പഞ്ചാബിലെ ലുധിയാനയിൽ യുവാക്കൾ റെയിൽവേ സ്റ്റേഷൻ തകർത്തു.അക്രമത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കോണ്‍ഗ്രസ് പ്രതിഷേധക്കാർക്കൊപ്പമെന്നും, പ്രതിഷേധം സമാധാനപരം ആകണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം അഗ്നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതെന്നും, പദ്ധതി അടിയന്തരമായി പിൻവലിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങളെ തുടർന്ന് ഇന്നും നിരവധി ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകും.നാളെ രാജ്യതലസ്ഥാനത്തു എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.അതിനിടെ അക്രമസംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി എത്തിയിട്ടുണ്ട്.അക്രമസംഭവങ്ങളിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here