യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. സുരക്ഷ വര്‍ധിപ്പിച്ച് രോഗവ്യാപനം കുറക്കാനായി നിര്‍ദേശങ്ങള്‍ പാലിക്കണം. ഗ്രീന്‍ പാസ് കാലാവധി, മാസ്‌ക് ധരിക്കുക, യാത്ര നിയമങ്ങളിലെ ഭേദഗതികള്‍ തുടങ്ങിയമാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നിരിക്കുന്നത്.
രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും തലസ്ഥാനത്തെ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നിര്‍ബന്ധമായ അല്‍ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി കുറച്ചു. 30 ദിവസങ്ങളില്‍ നിന്ന് 14 ദിവസമായാണ് കുറച്ചിട്ടുള്ളത്. ആളുകള്‍ കൂടുന്നിടത്തും വീടുകളിലും മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് വ്യക്തിപരമായ തീരുമാനമാണ്.
വീടിനുള്ളില്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 3,000 ദിര്‍ഹം വരെ പിഴ ചുമത്തിയിരുന്നു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 10 ദിവസത്തേക്ക് സ്വയം ക്വാറന്റൈന്‍ സ്വീകരിക്കണം. അബുദാബിയില്‍ ക്വാറന്റൈന്‍ സ്വീകരിച്ചവര്‍ കാലയളവ് അവസാനിപ്പിക്കാന്‍ രണ്ട് കൊവിഡ്-19 പിസിആര്‍ ടെസ്റ്റുകള്‍ നടത്തണം. ഈ പരിശോധനകള്‍ 24 മണിക്കൂര്‍ ഇടവേളയുള്ളതാവണം രണ്ട് ഫലങ്ങളും നെഗറ്റീവ് ആവേണ്ടതാണ്. കൂടാതെ, യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷന്‍ എടുക്കാത്തവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ്-19 പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.