Swapna Suresh : സ്വർണക്കടത്ത് കേസ് ; സ്വപ്‌നയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സ്വപ്‌നയെ ( swapna suresh ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 22 ന് കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നക്ക് ഇ ഡി നോട്ടീസ് നൽകി.

സ്വപ്ന സുരേഷ്, കോടതിക്ക് നൽകിയ 27 പേജുള്ള രഹസ്യമൊഴി ഇ ഡി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വാങ്ങിയിരുന്നു. മൊഴി പരിശോധിച്ച ഇ ഡി മേധാവി അന്വേഷണവുമായി മുന്നോട്ടുപോകാൻ കൊച്ചി യൂണിറ്റിന് നിർദേശം നൽകിയതായാണ് വിവരം.

ആദ്യഘട്ടമായി സ്വപ്നയെ വിളിച്ചുവരുത്തും. കള്ളപ്പണ കേസിൽ ഇ ഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്‌റ്റേറ്റ്‌മെന്റിൽ ഉണ്ടോ എന്നാകും ഇ ഡി പരിശോധിക്കുക . 164 മൊഴിയിലെ വിവരങ്ങൾക്ക് അനുസൃതമായ തെളിവുകൾ കൈമാറുന്ന മുറയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇ ഡി അധികൃതർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here