Dhyan Sreenivasan: ഇപ്പോ ഞാൻ ഫാമിലി ഗ്രൂപ്പീന്ന് പുറത്താണ്; ഉടൻ ആഡ് ചെയ്യും; ഇനി നല്ലകുട്ടിയായിരിക്കും: ധ്യാൻ ശ്രീനിവാസൻ

ഇനിമുതൽ ഒറ്റയ്ക്കുള്ള അഭിമുഖം നൽകുന്നത് നിർത്തിയെന്നും വീട്ടിൽ ഭയങ്കര പ്രശ്‌നമാണെന്നും തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ(dhyan Sreenivasan). ഫേസ്ബുക്ക്(facebook) ലൈവിലാണ് താരം അഭിമുഖം നിർത്തിയതായി പറഞ്ഞത്. ഈയടുത്തായി നടൻ പങ്കെടുത്ത അഭിമുഖങ്ങളെല്ലാം താരത്തിന്റെ തുറന്നുപറച്ചിലിലൂടെയും തമാശകളിലൂടെയും ഏറെ ശ്രദ്ധേയമായിരുന്നു.

ധ്യാൻ തിരക്കഥ എഴുതിയ ‘പ്രകാശൻ പറക്കട്ടെ’യെന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്ക് ലൈവ് നടത്തിയത്. ‘ഇന്റർവ്യൂ കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബത്തിൽ നിന്നുള്ള ആവശ്യം. ഇങ്ങനെപോയാൽ ഞ്ഞാൻ കുടുംബക്കാരെയെല്ലാം നാറ്റിക്കും എന്നൊരു പേടി അവർക്കെല്ലാമുണ്ട്. ഇപ്പോളെന്നെ ഫാമിലി ഗ്രൂപ്പിൽ നിന്നും പുറത്താക്കി. ഉടൻ ആഡ് ചെയ്യും. ഇനി കുറച്ചു ദിവസം നല്ലകുട്ടിയായിരിക്കും’ ധ്യാൻ പറഞ്ഞു.

താൻ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നില്ലെന്നും ഇപ്പോൾ ‘പ്രകാശൻ പറക്കട്ടെ’ ഇറങ്ങുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് വീണ്ടും ലോഗിൻ ചെയ്തതെന്നും ധ്യാൻ പറഞ്ഞു. ജൂൺ 17 ന് ഇറങ്ങിയ ‘പ്രകാശൻ പറക്കട്ടെ’ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നതുകൊണ്ടാണ് ലൈവിൽ വന്നതെന്നും നടൻ പറഞ്ഞു. അടി കപ്പ്യാരേ 2 വരാൻ സാധ്യതയുണ്ടെന്നും അപ്പോൾ തടി കുറക്കണമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel