രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഫറൂഖ് അബ്ദുള്ള
രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. പൊതുസമ്മതനായ സ്ഥാനാർത്ഥിയായി ഫറൂഖ് അബ്ദുള്ളയുടെ പേര് പ്രതിപക്ഷം ചർച്ച ചെയ്യുമ്പോഴാണ് മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. തന്നേക്കാൾ കഴിവുള്ളവർ മുന്നിലുണ്ടെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.
അമ്മക്ക് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി
അമ്മക്ക് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി, അമ്മയുടെ കാലുകൾ കഴുകി അനുഗ്രഹം തേടി. ഗുജറാത്തിലെ വഡോദരയിൽ 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് മോദി തറക്കല്ലിട്ടു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ ദില്ലി ആരോഗ്യ മന്ത്രിക്ക് ജാമ്യമില്ല
കള്ളപ്പണം വെളുപ്പിച്ച കേസിൽ ദില്ലി ആരോഗ്യ മന്ത്രിക്ക് ജാമ്യമില്ല.ജാമ്യാപേക്ഷ ദില്ലി കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി ആവശ്യം അംഗീകരിച്ചാണ് കോടതി തീരുമാനം. സത്യേന്ദ്ര ജയിനിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
13,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ
13,000 കടന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,216 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ മരിച്ചു. മൂന്ന് മാസത്തിന് ശേഷം ഇത് ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർദ്ധന.
വെടിയേറ്റ് മരിച്ച നിലയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി
ജമ്മുകശ്മീരിൽ വെടിയേറ്റ് മരിച്ച നിലയിൽ പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം കണ്ടെത്തി. ദേഹം മുഴുവൻ ബുള്ളറ്റുകൾ തറച്ചുകയറിയ നിലയിലായിരുന്നു മൃതദേഹം. പാംപോറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ഫറൂഖ് അമീറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് തീവ്രവാദികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
കാബൂളിൽ ഗുരുദ്വാരക്ക് നേരെ ആക്രമണം ; ആശങ്കരേഖപ്പെടുത്തി കേന്ദ്രം
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആശങ്കരേഖപ്പെടുത്തി. കാബൂളിലെ കർത്തേപർവാൻ പ്രവിശ്യയിലുള്ള ഗുരുദ്വാരക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.
എ.ഐ.സി.സി മാധ്യമ-പ്രചരണ വിഭാഗം തലവനായി പവൻ ഖേറ
എ.ഐ.സി.സി മാധ്യമ-പ്രചരണ വിഭാഗം തലവനായി പവൻ ഖേറയെ നിയമിച്ചു. മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള ജന.സെക്രട്ടറിയായി കഴിഞ്ഞ ദിവസം ജയറാം രമേശിനെ നിയമിച്ചിരുന്നു.
യുക്രൈൻ വിദ്യാർത്ഥികൾക്ക് ആശ്വാസം
യുക്രൈൻ വിദ്യാർത്ഥികൾക്ക് ആശ്വാസം.ഹൗസ് സർജൻസി പൂർത്തിയാക്കാത്ത ചൈനയിലെയും യുക്രൈനിലെയും മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പ്രാക്ടീസിനുള്ള സ്ക്രീനിംഗ് ടെസ്റ്റ് എഴുതാൻ അനുമതി നൽകിയേക്കും. ഇളവ് അനുവദിക്കാനുള്ള ശുപാർശ ദേശീയ മെഡിക്കൽ കമ്മീഷൻ തയ്യാറാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.