അഗ്നിപഥ് സമരങ്ങൾക്ക് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ പൂർണ പിന്തുണയെന്ന് സി പി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.അഗ്നിപഥ് പിൻവലിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തു.പ്രതിപക്ഷം ഒരുമിച്ചു ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
21ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നുണ്ട്.പിബി അംഗങ്ങളുടെ സംഘടനാ ചുമതല സംബന്ധിച്ചും തീരുമാനം എടുത്തതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.അതേസമയം സ്വർണക്കടത്ത് കേസിൽ ഇപ്പോഴുള്ളതൊന്നും പുതിയതല്ലല്ലോയെന്നും യെച്ചൂരി പ്രതികരിച്ചു.
അതിനിടെ അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് 60 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റേണ്‍ റെയിൽവേ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.