‘ബാഹുബലി; ദ കണ്‍ക്ലൂഷന്‍’ സൃഷ്ടിച്ച റെക്കോര്‍ഡു നേട്ടം ഇനി പഴങ്കഥ.
തമിഴ്‌നാട്ടില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം ‘വിക്രം'(vikram) മുന്നേറുന്നു. തമിഴ്‌നാട്(tamilnad) ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ വിക്രം കളക്ട് ചെയ്തു കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ച കളക്ഷന്‍ ആണിത്.
റിപ്പോര്‍ട്ട് പ്രകാരം146 കോടിയാണ് ബാഹുബലിയുടെ തമിഴ്‌നാട് ബോക്‌സ് ഓഫീസ് കളക്ഷന്‍. ഈ റെക്കോര്‍ഡ് മറികടന്നുവെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. സിനിമ ആഗോളതലത്തില്‍ 315 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ 200കോടി ബോക്‌സ് ഓഫീസില്‍ വിക്രം ഇടം നേടിക്കഴിഞ്ഞിരുന്നു.
ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ‘വിക്ര’മിന് കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 35 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതും. കേരളത്തിലും റെക്കോര്‍ഡ് സൃ്ഷ്ടിക്കാന്‍ വിക്രമിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡാണ് ‘വിക്രം’ സ്വന്തമാക്കിയത്.
ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ വമ്പന്‍ താരനിരയുമുണ്ടായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം ത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്.
ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്ന് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.