
ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിക്ഷത്തിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. പ്രവാസികളെ ബഹിഷ്കരിക്കുന്നവർ കണ്ണിൽ ചോര ഇല്ലാത്തവർ എന്ന് മുഖ്യമന്ത്രി പറഞ്ഞു .യൂസഫലിയെ വിമർശിച്ച കെ എം ഷാജിയെ തള്ളി ലീഗ് അനുകൂല പ്രവാസ സംഘടന കെ എം സി സിയും രംഗത്തെത്തി.
ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിക്ഷത്തെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത് .ഏത് തരം ജനാധിപത്യ ബോധമാണ് അവർക്കുള്ളത് മുഖ്യമന്ത്രി ചോദിച്ചു.
യൂസഫലിയെ വിമർശിച്ച കെ എം ഷാജിയെ തള്ളി ലീഗ് അനുകൂല പ്രവാസ സംഘടന കെ എം സി സി യും രംഗത്തെത്തി.ലോക കേരള സഭയിൽ തന്നെ KMCC പ്രതിനിധി ഇബ്രാഹിം എലേറ്റിൽ തള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുമായി വേദി പങ്കിടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പ്രതിപക്ഷം വിട്ടു നിന്നത്. കാര്യങ്ങൾ മനസിലാക്കിയിട്ടും യൂസഫലിയുടെ പ്രതികരണം ദൗർഭാഗ്യകരമെന്ന് വിഡി സതീശൻ പറഞ്ഞു. ഭക്ഷണം കൊടുക്കുന്നത് ധൂർത്ത് എന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. വിവാദങ്ങൾ തിരിച്ചടിച്ചു എന്ന് ബോധ്യപ്പെട്ടതാണ് പ്രതിപക്ഷം തിരുത്തുമായി രംഗത്തെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here