അഗ്നിപഥ് ; പ്രതിഷേധം ഇരമ്പുമ്പോൾ പ്രക്ഷോഭം തണുപ്പിക്കാൻ കൂടുതൽ വാഗ്ദാനങ്ങളുമായി കേന്ദ്രം

രാജ്യത്ത് അഗ്നിപഥ് പദ്ധതിക്ക് എതിരെയുള്ള പ്രതിഷേധം ഇരമ്പുമ്പോൾ പ്രക്ഷോഭം തണുപ്പിക്കാൻ കൂടുതൽ വാഗ്ദാനങ്ങളുമായി കേന്ദ്രം രംഗത്ത്.പ്രതിരോധ മന്ത്രാലയത്തിലെ 10 ശതമാനം ഒഴിവുകൾ അഗ്നിവീർ വിഭാഗത്തിന് മാറ്റിവയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം അഗ്നിപഥ് പദ്ധതിയിൽ നിന്ന് വിരമിക്കുന്ന എല്ലാ യുവാക്കൾക്കും ഇളവ് ലഭിക്കില്ല എന്നാണ് വിലയിരുത്തൽ.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമാളുമ്പോൾ അഗ്നിവീറുകൾക്ക് കൂടുതൽ സംവരണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രാലയവും രംഗത്ത് . ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചതിന് പുറമേയാണ് പ്രതിരോധമന്ത്രാലയവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിലും ജോലികൾക്ക് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകൾ അഗ്നിപഥ് പദ്ധതി വഴി വരുന്നവർക്ക് ലഭിക്കും. ഇന്ത്യൻ നേവിയിൽ നിന്നുള്ള അഗ്നിവീറുകൾക്ക് മെർച്ചന്റ് നേവിയിലേക്ക് സുഗമമായി മാറുവാനായി ആറ് സേവന അവസരങ്ങൾ ഷിപ്പിംഗ് മന്ത്രാലയം പ്രഖ്യാപിച്ചു.

വ്യോമസേനാമന്ത്രാലയവും ‘അഗ്നിവീറു’കൾക്ക് സംവരണം പ്രഖ്യാപിച്ചു.അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയിൽ നിന്ന് നാല് വർഷത്തിന് ശേഷം പുറത്ത് വരുന്ന അഗ്നിവീർ അംഗങ്ങൾക്ക് പിന്നീട് അർദ്ധസൈനികവിഭാഗങ്ങളിലടക്കം ആഭ്യന്തരമന്ത്രാലയം സംവരണം പ്രഖ്യാപിച്ചിരുന്നു.

അതേസമയം അഗ്നിപഥ് പദ്ധതിയിൽ നിന്ന് വിരമിക്കുന്ന എല്ലാ യുവാക്കൾക്കും ഇളവ് ലഭിക്കില്ല.21 വയസ്സാണ് നിലവിൽ പ്രതിരോധ സേനയിലും കേന്ദ്ര സേനയിലും ചേരാൻ ഉള്ള ഉയർന്ന പ്രായപരിധി. ക്ലറിക്കൽ സ്റ്റാഫുകൾക്ക് അതു 23 വയസു വരെയാണ്.23 വയസിൽ അഗ്നിവീരാകുന്ന ഒരു യുവാവ് 27-ാം വയസ്സിൽ വിരമിച്ച് കഴിഞ്ഞാൽ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം ഒരു സേനയിലും പ്രവേശനം കിട്ടില്ല.അതുകൊണ്ട് തന്നെ ഇത് ഇപ്പോഴുള്ള പ്രതിഷേധം തണുപ്പിക്കാൻ ഉള്ള താത്കാലികമായ നീക്കം എന്നാണ് വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here