M B Rajesh : എം ബി രാജേഷിനെ അപകീർത്തിപ്പെടുത്തൽ ; അഡ്വ. ജയശങ്കർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു

ചാനൽ ചർച്ചയ്ക്കിടെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ച് സ്പീക്കർ എം ബി രാജേഷ് നൽകിയ കേസിൽ അഡ്വ.എ ജയശങ്കറിന് ജാമ്യം. എം ബി രാജേഷിൻ്റെ പരാതിയിൽ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി അന്നുമേരി ജോസാണ്
കേസെടുക്കാൻ ഉത്തരവിട്ടിരുന്നത്.

2019 ഡിസംബർ 6ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അഡ്വ.എ ജയശങ്കർ എം ബി രാജേഷ്, അദ്ദേഹത്തിൻ്റെ ഭാര്യാ സഹോദരൻ നിതിൻ കണിച്ചേരി, ഡിവൈഎഫ് ഐ പ്രവർത്തകർ എന്നിവർക്കെതിരെ
വിവാദ പരാമർശം നടത്തിയത്.

ഹൈദരാബാദിൽ നടന്ന പൊലീസ് എറ്റുമുട്ടലിൽ നാലുപേരെ കൊലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അപകീർത്തി പരാമർശം നടത്തിയത്. വളയാർ കേസിൽ പ്രതികളെ എം ബി രാജേഷും ഭാര്യാ സഹോദരൻ നിതിൻ കണിച്ചേരിയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്നാണ് എം ബി രാജേഷ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

രണ്ടു തവണ ജയശങ്കർ വിചാരണക്ക് ഹാജരായില്ല. പിന്നീട് അഭിഭാഷകൻ മുഖേന അപേക്ഷ നൽകി. കോടതിയിൽ നിന്ന് ജാമ്യവും ലഭിച്ചു.തുടർ വിചാരണക്കായി കേസ് നവംബർ 5 ലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News