
അഗ്നിപഥ് പദ്ധതിക്കെതിരെ വിമുക്ത ഭടന്‍മാരും രംഗത്ത്. സേനയുടെ കെട്ടുറപ്പിനെയും സൈനികരുടെ ആത്മവീര്യത്തെയും ബാധിക്കുന്നതാണ് പദ്ധതിയെന്നാണ് വിമര്‍ശനം. നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയെത്തുന്നവരെല്ലാം തൊഴില്‍ ഇല്ലാത്തവരായി മാറുമെന്ന് കേരള വിമുക്തഭട വികസന പുനരധിവാസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റിട്ടയര്‍ഡ് ലഫ്റ്റനന്റ് കേണല്‍ എം കെ ശരിധരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശതങ്ങള്‍ ശരിവയ്ക്കുകയാണ് വിമുക്ത ഭടന്‍മാരും. ആത്മ സമര്‍പ്പണത്തോടെ ചെയ്യേണ്ട ജോലിയാണ് സൈനിക സേവനം. നാല് വര്‍ഷത്തെ കരാറില്‍ ജോലി ചെയ്യാനെത്തുന്നവര്‍ക്ക് അതിന് സാധിക്കില്ല. പരിശീലനത്തോടൊപ്പം അനുഭവ സമ്പത്തുകൂടി കൈമുതലായുള്ള സൈനികരാണ് സേനയുടെ കരുത്ത്. അത് നഷ്ടമായാല്‍ സേനയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് റിട്ടയര്‍ഡ് ലഫ്റ്റനന്റ് കേണല്‍ എം കെ ശശിധരന്‍ പറഞ്ഞു. സൈന്യത്തില്‍ സ്ഥിരനിയമനം ഇല്ലാതാകാക്കുക വഴി പതിനായിരങ്ങളുടെ സ്വപ്നങ്ങളാണ് തകര്‍ക്കപപ്പെടുന്നത്.നിലവില്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. നാല് വര്‍ഷത്തെ സേവനം കഴിഞ്ഞെത്തുന്നവരെല്ലാം തൊഴിലില്ലാത്തവരായി മാറുമെന്നും കേരള വിമുക്ത ഭട പുനരധിവാസ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ലഫ്റ്റ കേണല്‍ ചൂണ്ടിക്കാട്ടി പ്രതിരോധ മേഖലയിലെ ചിലവ് ചുരുക്കല്‍ രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും റിട്ട ലഫ് കേണല്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here