മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം:ഇ പി ജയരാജന്‍|E P Jayarajan

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(E P Jayarajan). വിമാനത്തില്‍ (Chief Minister)മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണ ശ്രമകേസില്‍ വി ഡി സതീശനെയും കെ സുധാകരനെയും ചോദ്യം ചെയ്യണം. ഇരുവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. സ്വപ്നയും പി സി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂട്ടാളികളെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളാണ് കോണ്‍ഗ്രസ്സിന്റെ സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പറഞ്ഞയച്ചതും മൂന്ന് ക്രിമിനലുകളെയാണ്. ആസൂത്രിതമായ ആക്രമണ ശ്രമമാണ് നടന്നത്. കെ സുധാകരനെയും വിഡി സതീശനെയും ചോദ്യം ചെയ്താല്‍ ഗൂഢാലോചന വ്യക്തമാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. സ്വപ്ന സുരേഷിനെ കൊണ്ടുനടക്കുകയാണ് കോണ്‍ഗ്രസ്സ്. എല്ലാ അന്വേഷണ ഏജന്‍സികളും തള്ളിയ ആരോപണങ്ങളാണ് വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നത്. സ്വപ്നയ്‌ക്കൊപ്പം പി സി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് കോണ്‍ഗ്രസ്സിന്റെ പുതിയ കൂട്ടാളികളെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെ കണ്ണൂര്‍ മട്ടന്നൂരില്‍ നടന്ന എല്‍ ഡി എഫ് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍. സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ എല്‍ ഡി എഫ് നേതാക്കള്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News