ഇന്ന് വായനാ ദിനം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചാരിക്കുന്നത്. വായനയെ മലയാളിയുടെ ദിനചര്യയുടെ ഭാഗമാക്കുന്നതില്‍ പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പിഎന്‍ പണിക്കര്‍ വഹിച്ച പങ്കു വളരെ വലുതാണ് . 1926ല്‍ സനാതനധര്‍മം എന്ന വായനാശാല സ്ഥാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിതാന്തപ്രവര്‍ത്തനങ്ങളുടെ ഫലമാണ് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം. സംസ്ഥാനത്തെ ആയിരക്കണക്കിന് ലൈബ്രറികളെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ പിഎന്‍ പണിക്കര്‍ക്ക് സാധിച്ചു.
അധ്യാപകനായിരുന്ന പിഎന്‍ പണിക്കര്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെയും കാന്‍ഫെഡിന്റെയും സ്ഥാപകനെന്ന നിലയില്‍ പ്രശസ്തനായി. പില്‍ക്കാലത്ത് ലൈബ്രറി കൗണ്‍സിലിന് കേരള നിയമസഭ അംഗീകാരം നല്‍കി. 1995 മുതലാണ് പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു തുടങ്ങിയത്.
”വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
ഓരോ വായാദിനത്തിലും കേട്ടു സുപരിചിതമായ കുഞ്ഞുണ്ണി മാഷിന്റെ വരികള്‍… വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എന്നതിന്റെ പ്രസക്തി കാലമെത്ര പിന്നിട്ടിട്ടും പിന്നോട്ട് പോകുന്നേയില്ല. വായന എന്ന അനുഭൂതിയ്ക്ക് പുതിയ മാനവും അര്‍ത്ഥവും ഇപ്പോള്‍ കൈവന്നിരിക്കുന്നു. പുസ്തകങ്ങളിലെ പരന്ന വായന മൊബൈല്‍ ഫോണിലെ നിമിഷനേരത്തെ വായനയിലേക്ക് വഴി മാറിയപ്പോള്‍ ഇല്ലാതെയാകുന്നത് വായന സമ്മാനിക്കുന്ന ഭാവനാത്മക ലോകമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.