Kairali News Exclusive:അഗ്നിപഥ്; ആശങ്ക അറിയിച്ച് കരസേന മുന്‍ ഉപമേധാവി ലെഫ്.ജനറല്‍ ഫിലിപ് ക്യാംപോസ്; കൈരളി ന്യൂസ് എക്‌സ്‌ക്ലുസീവ്

(Agnipath)അഗ്നിപഥ് പദ്ധതിയില്‍ ആശങ്ക അറിയിച്ച് കരസേന മുന്‍ ഉപമേധാവി ലെഫ്. ജനറല്‍ ഫിലിപ് ക്യാംപോസ്(Philip Campose). അഗ്നിപഥ് പദ്ധതി രാജ്യസുരക്ഷയില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോളല്ല ഇത്തരം പരീക്ഷണം നടത്തേണ്ടത്. കോണ്ട്രാക്ട് സൈനികര്‍ വരുമ്പോള്‍ സേനയുടെ കാര്യക്ഷമത ആശങ്കയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം നല്‍കുന്നവരുടെയും, പെന്‍ഷന്‍ നല്‍കുന്നവരുടെയും എണ്ണം കുറക്കാന്‍ വേണ്ടിയാണ് അഗ്നിപഥ് പദ്ധതി കൊണ്ട് വരുന്നതെന്നും ഇത്
സേനയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും കരസേന മുന്‍ ഉപമേധാവി ലെഫ്.ജനറല്‍ ഫിലിപ് ക്യാംപോസ് ആശങ്ക പ്രകടിപ്പിച്ചു. യുവാക്കളുടെ ആശങ്ക സ്വാഭാവികമാണ്. അഗ്നിപഥില്‍ വരുന്ന 25% പേരെ മാത്രമാണ് സ്ഥിരമാക്കുക. ബാക്കിയുള്ളവര്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം നിലനില്‍ക്കുന്നുമുണ്ട്. യുവാക്കളുടെ ഭാവിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Agnipath:അഗ്നിപഥ്; രാജ്യവ്യാപക പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

(Agnipath)അഗ്നിപഥ് പദ്ധതിക്കെതിരായ (Country wide protest)രാജ്യവ്യാപക പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. യുവാക്കളുടെ പ്രതിഷേധത്തിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികളും, കൂടുതല്‍ സംസ്ഥാനങ്ങളും പദ്ധതിക്കെതിരെ രംഗത്തു വന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan), തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍(M K Stalin) എന്നിവര്‍ പദ്ധതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു.

അഗ്നിപഥിനെതിരെ രാജസ്ഥാന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. അതേ സമയം പ്രതിഷേധനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബീഹാറില്‍ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു. അതിനിടെ ബീഹാറില്‍ ജെഡിയു ബിജെപി ഭിന്നത രൂക്ഷമായി. അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ദില്ലിയില്‍ എസ്എഫ്‌ഐ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധസൂചകമായി സത്യാഗ്രഹം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News