Accident:കണ്ണൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു

(Kannur)കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍(37)പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ്(72)എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Accident:കോഴിക്കോട് കാര്‍ അപകടത്തില്‍പ്പെട്ടു;ഒരു മരണം

കോഴിക്കോട് ചേളന്നൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം രാത്രി 12 മണിയോടെയാണ് അപകടം. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ അഭിനന്ദ് (20) ആണ് മരിച്ചത്.

അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News