രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് ഇടയിലും (Agnipath)അഗ്നിപഥ് റിക്രൂട്ട്‌മെന്റ് നിയമന വിവരങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. യോഗ്യതാ മാനദണ്ഡങ്ങള്‍, റിക്രൂട്ട്‌മെന്റ് പ്ലാന്‍, ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 24 മുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലേക്കുള്ള റിക്ര്യൂട്ട്‌മെന്റ് നടപടികള്‍ തുടങ്ങുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി നേരത്തെ അറിയിച്ചിരുന്നു.
Agnipath:അഗ്‌നിപഥ്; രാജ്യവ്യാപക പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു
(Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരായ (Country wide protest)രാജ്യവ്യാപക പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. യുവാക്കളുടെ പ്രതിഷേധത്തിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികളും, കൂടുതല്‍ സംസ്ഥാനങ്ങളും പദ്ധതിക്കെതിരെ രംഗത്തു വന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan), തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍(M K Stalin) എന്നിവര്‍ പദ്ധതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു.
അഗ്‌നിപഥിനെതിരെ രാജസ്ഥാന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. അതേ സമയം പ്രതിഷേധനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബീഹാറില്‍ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു. അതിനിടെ ബീഹാറില്‍ ജെഡിയു ബിജെപി ഭിന്നത രൂക്ഷമായി. അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ദില്ലിയില്‍ എസ്എഫ്ഐ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധസൂചകമായി സത്യാഗ്രഹം നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.