Kochi Metro:കൊച്ചി മെട്രോ;പേട്ട മുതല്‍ SN ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ പാതയിലൂടെയുളള സര്‍വീസ് ഈ മാസം ആരംഭിക്കും

തൃപ്പൂണിത്തുറ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ(Metro) പാതയിലൂടെയുളള സര്‍വീസ് ഈ മാസം ആരംഭിക്കും. പുതിയ പാതയ്ക്ക് സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതിയായി. (Kochi Metro)കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പേട്ട മുതലുള്ള മെട്രോ റൂട്ടിന്റെ നിര്‍മ്മാണം.

അഞ്ചാം പിറന്നാള്‍ മധുരത്തിനിടെയാണ് പുതിയ പാത നീട്ടി കൂടുതല്‍ അതിവേഗ കരുത്തിലേക്ക് കൊച്ചി മെട്രോ മാറുന്നത്. പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ പാതയ്ക്ക് സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചു. ഈ മാസം ഒമ്പതിനാണ് സുരക്ഷാ കമ്മീഷണര്‍ അഭയകുമാര്‍ റായിയുടെ നേതൃത്വത്തിലുളള സംഘം തുടര്‍ച്ചയായ മൂന്ന് ദിവസം പരിശോധന നടത്തിയത്. പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുളള 1.8 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാന്‍ 453 കോടിയാണ് പദ്ധതിച്ചെലവ്. സ്ഥലം ഏറ്റെടുക്കാന്‍ 99 കോടിയും മുടക്കി. വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകളുമുണ്ട്. ഇതില്‍ 4.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുളള വടക്കേക്കോട്ട ഏറ്റവും വലിയ മെട്രോ സ്റ്റേഷനായി മാറും.

2019 ഒക്ടോബറിലാണ് പേട്ട – എസ്എന്‍ ജംഗ്ഷന്‍ നിര്‍മ്മാണം തുടങ്ങിയത്. ഇനി തൃപ്പൂണിത്തുറ ടെര്‍മനലിലേക്കും മെട്രോ നീളും. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം ഡിസംബറോടെ പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. അതോടൊപ്പം കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുളള മെട്രോ പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അമ്പത് ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ഇനി കേന്ദ്രാനുമതി മാത്രമാണ് തടസ്സമായുളളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News