Agnipath:അഗ്നിപഥ് പ്രതിഷേധം; കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അശ്വിനെ ദില്ലി പൊലീസ് മര്‍ദ്ദിച്ചു

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന (Agnipath)അഗ്നിപഥ് പദ്ധതിക്കെതിരെ (DYFI-SFI)ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംയുക്തമായി ദില്ലിയില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൈരളി ടി വി റിപ്പോര്‍ട്ടര്‍ അശ്വിനെ (Delhi Police)ദില്ലി പൊലീസ് മര്‍ദ്ദിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ അശ്വിന്റെ മുഖത്തടിച്ചു. നിലത്തിട്ട് പെണ്‍കുട്ടിയെ ചവിട്ടാന്‍ പോയ പൊലീസിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ച അശ്വിനെ പൊലീസ് കരണത്തടിച്ചു.

പ്രതിഷേധ മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ദില്ലി പൊലീസ് അതിക്രമം നടത്തി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെ(AA RAHIM) റോഡിലിട്ട് വലിച്ചിഴച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷിനെയും പൊലീസ് ക്രൂരമായി ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് കയ്യേറ്റമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News