V Sivankutty: പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കും; മന്ത്രി വി ശി‍വൻകുട്ടി

പ്ലസ് വണ്ണിന്(plusone) കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശി‍വൻകുട്ടി(v sivankutty). മലബാർ മേഖലയിൽ പ്രത്യേക ഊന്നൽ നൽകും. സീറ്റിന്‍റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും എല്ലാവർക്കും സർക്കാർ ഉപരിപഠനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ ഹയർ സെക്കണ്ടറിയിൽ 3,61,000 സീറ്റുകളും
വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് 33000 സീറ്റുകളുമാണ് ഉള്ളത്. അതുകൊണ്ട് തന്നെ സീറ്റിന്‍റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്നും വി.ശി‍വൻകുട്ടി പറഞ്ഞു.

മലബാർ മേഖലയിലാണ് പൊതുവെ സീറ്റിന്‍റെ കാര്യത്തിൽ പ്രതിസന്ധി ഉണ്ടാകാറ്. അതുകൊണ്ട് തന്നെ മലബാർ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകും. സീറ്റുകൾ പുനക്രമീകരിക്കുന്നതും സർക്കാരിന്‍റെ ആലോചനയിലുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

ക‍ഴിഞ്ഞ വർഷം 77 അധിക താൽകാലിക ബാച്ചും 30 ശതമാനം സീറ്റ് വർദ്ധനവുമാണ് വരുത്തിയത്. ഇത്തവണയും ആവശ്യാനുസരണം ബാച്ചും സീറ്റും വർധിപ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News