Makeup: ബില്ലിലൊക്കെ എന്ത് കാര്യം, മേക്കപ്പ് ചെയ്ത ശേഷം പണം കൊടുക്കാതെ മുങ്ങി

ബ്യൂട്ടിപാർലറിൽ കയറി ആവോളം മേക്കപ്പിട്ടു. പക്ഷെ മേക്കപ്പ്(makeup) ചെയ്ത ശേഷം ബ്യൂട്ടിപാർലറിൽ(beautyparlour) നിന്ന് പണം കൊടുക്കാതെ രണ്ട് സ്ത്രീകൾ കടന്നുകളഞ്ഞു. വാഷിംങ്ടണ്ണിലാണ് സംഭവം. ബ്യൂട്ടിപാർലർ ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീകളെ കണ്ടെത്താൻ സോഷ്യൽ മീഡിയയില്‍ ബ്യൂട്ടിപാർലര്‍ അധികൃതര്‍ പോസ്റ്റിട്ടു.

രണ്ട് ദിവസം മുമ്പ് രണ്ട് സ്ത്രീകളും തന്റെ കടയിൽ വന്നിരുന്നുവെന്ന് 28 കാരനായ പാര്‍ലര്‍ ഉടമ ജെയ്ഡ് ആഡംസ് പറയുന്നു. അമ്മയും മകളുമാണെന്നാണ് ഉപഭോക്താക്കൾ സ്വയം പരിചയപ്പെടുത്തിയത്. ഇരുവർക്കും മേക്കപ്പിനൊപ്പം ബോട്ടോക്‌സ് ചികിത്സയും മറ്റ് ചെലവേറിയ ചികിത്സകളും ലഭിച്ചു.

എല്ലാ സേവനങ്ങള്‍ക്കുമായി 48,942 രൂപയോളം വരുന്ന അമേരിക്കന്‍ ഡോളറാണ് ബില്ല് വന്നത്. എന്നാല്‍ ബില്ലടയ്ക്കാൻ സമയമായപ്പോൾ ഇവര്‍ ഒളിച്ചോടി. ജെഡ് ആഡംസ് സ്ത്രീയുടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കിട്ടു – ദയവായി മോഷ്ടാക്കളുടെ ചിത്രം പങ്കിടുക.

നിർഭാഗ്യവശാൽ ഈ സ്ത്രീയും അവരുടെ മകളും സൗന്ദര്യ ചികിത്സയ്ക്കായി ഇന്നലെ എന്റെ ക്ലിനിക്കിൽ എത്തി. എന്നാൽ പണം നൽകാതെ രക്ഷപ്പെട്ടു. പോസ്റ്റില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആഡംസ് പൊലീസിൽ പരാതി നൽകി.ഈ സ്ത്രീകൾ ചികിത്സയ്ക്കായി ക്ലിനിക്കിൽ ബുക്ക് ചെയ്തിരുന്നു (ബോട്ടോക്സ്, ലിപ് ഫില്ലറുകൾ), തുടർന്ന് മേക്കപ്പ് ചെയ്തു, പണമടയ്ക്കാൻ സമയമായപ്പോൾ, അവർ ഒരു കാരണം പറഞ്ഞ് പുറത്തേക്ക് പോയി, മടങ്ങിവന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News