ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല ക്രിസ്പി കണവ ഫ്രൈ ട്രൈ ചെയ്താലോ? വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് കണവ ഫ്രൈ. നല്ല കിടിലന്‍ രുചിയില്‍ കണവ ഫ്രൈ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1 കണവ – അര കിലോ
2 മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
3 മുളകുപൊടി- അര ടീസ്പൂണ്‍
4 കുരുമുളകുപൊടി – അര ടീസ്പൂണ്‍
5 ഗരം മസാല – 1 ടീസ്പൂണ്‍
6 വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്- 1 ടീസ്പൂണ്‍
7 തേങ്ങാക്കൊത്ത- കാല്‍ക്കപ്പ്
8 ഉപ്പ്- പാകത്തിന്
9 ചുവന്നുള്ളി- പത്ത് അല്ലി അരിഞ്ഞത്
10 വെളിച്ചെണ്ണ- ആവശ്യത്തിന്
11 കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കണവകണഷങ്ങള്‍ കഴുകി വൃത്തിയാക്കിയശേഷം 2മുതല്‍ 9വരെയുള്ള ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴച്ച് കഷണങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക.
ചുവടുകട്ടിയുള്ള ഫ്രൈ പാനില്‍ എണ്ണയൊഴിച്ച് അതിലേയ്ക്ക് ഈ കഷണങ്ങളിട്ട് ചെറുതീയില്‍ നാലുമിനിറ്റ് വഴറ്റുക. തുടര്‍ന്ന് മൂടി വച്ച് കഷണങ്ങളില്‍ നിന്നും വെള്ളം പുറത്തുവരുന്നതുവരെ വേവിയ്ക്കുക. പിന്നീട് അടപ്പുമാറ്റി കറിവേപ്പിലയിട്ട് രണ്ട് മിനിറ്റ്കൂടി ഇളക്കി വെള്ളത്തിന്റെ അംശം മാറി വരണ്ടുവരുമ്പോള്‍ വാങ്ങുക.
മേമ്പൊടി
കണവ വൃത്തിയാക്കുമ്പോള്‍ അതിന്റെ നട്ടെല്ലും തൊലിയുമെല്ലാം കളഞ്ഞശേഷം വിനാഗിരി, ചെറുനാരങ്ങനീര്, മഞ്ഞള്‍പ്പൊടി, ഉപ്പ്് എന്നിവയുടെ മിശ്രിതം ചേര്‍ത്ത് കഴുകിയെടുക്കുക. അല്ലെങ്കില്‍ അതിന്റെ പ്രത്യേക ഗന്ധം വിട്ടുമാറില്ല.
ചോറിനൊപ്പം വിളമ്പാന്‍ നല്ലൊരു സൈഡ് ഡിഷാണ് കണവ ഫ്രൈ. കണവയ്ക്ക് പുരട്ടാന്‍ തയ്യാറാക്കുന്ന മസാലയില്‍ അല്‍പം കശ്മീരി മുളകുപൊടി ചേര്‍ത്താല്‍ ഫ്രൈയ്ക്ക് നല്ല ചുവന്ന നിറം കിട്ടും. കണവ നെടുകെ ചീന്താതെ വട്ടത്തില്‍ വളയങ്ങള്‍ പോലെ മുറിച്ചും ചതരുക്കഷണങ്ങളാക്കിയുമെല്ലാം ഫ്രൈ ചെയ്യാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.