വായനാദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്ക് മാനവരാശിയെ നയിക്കാൻ പര്യാപ്തമായ രാഷ്ട്രീയ പ്രവർത്തനമാണ് പുസ്തക വായനയെന്ന സന്ദേശമാണ് ഈ ദിനം മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വായന സമത്വസുന്ദരമായ ലോകത്തിനായുള്ള സമരായുധമാകട്ടെയെന്നും ഏവർക്കും ഹൃദയപൂർവ്വം വായനാ ദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഇന്നു വായനാ ദിനം. ആധുനിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ പി.എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി നമ്മൾ ആചരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതവും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ചരിത്രവും വായന കേവലമായ അറിവു സമ്പാദനത്തിനോ ആനന്ദത്തിനോ മാത്രമുള്ള ഉപാധിയല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
മറിച്ച്, ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്ക് മാനവരാശിയെ നയിക്കാൻ പര്യാപ്തമായ രാഷ്ട്രീയ പ്രവർത്തനമാണ് പുസ്തക വായനയെന്ന സന്ദേശമാണ് ഈ ദിനം മുന്നോട്ടു വയ്ക്കുന്നത്. എന്തിനു വായിക്കുന്നു എന്നും എന്താണ് വായിക്കേണ്ടതെന്നുമുള്ള ഉറച്ച ബോധ്യം നമുക്കുണ്ടാകണം. വായന സമത്വസുന്ദരമായ ലോകത്തിനായുള്ള സമരായുധമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം വായനാ ദിനാശംസകൾ നേരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.