പുതുമുഖരായ ബിബിത- റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്ത ചിത്രം ‘പ്യാലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ജൂലൈ എട്ടിന് ആണ് ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ദുല്‍ഖര്‍ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ബബിത- റിന്‍ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഊഷ്മളായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് ദുല്‍ഖര്‍ വ്യക്തമാക്കുന്നു
‘വിസാരണ’, ‘ആടുകളം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും ‘പ്യാലി’യില്‍ പ്രധാന കഥാപാത്രമായുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ‘പ്യാലി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം.
എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്‌നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബ് അഭിനയിക്കുന്നു.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ൽ മോഹൻലാൽ പുറത്ത് വിട്ടിരുന്നു. സഹോദര സ്നേഹമാണ് പ്യാലിയുടെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബും എത്തുന്നുണ്ട്.
ഇവരെ കൂടാതെ ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആടുകളം മുരുഗദോസും ‘പ്യാലി’യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ‘പ്യാലി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ. മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച എന്‍എഫ് വര്‍ഗീസ് 2002 ജൂണ്‍ 19നാണ് മരിച്ചത്. ഫാന്‍റ൦, ഒന്നാമന്‍, നന്ദനം എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍. സ്ഫടികം പത്രം, നരസിംഹം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
“ഇന്ന് എൻഎഫ് വർഗീസ് എന്ന മികച്ച നടനെ നമ്മുക്ക് നഷ്ടമായിട്ട് 20 വർഷങ്ങൾ തികയുന്നു. നമ്മുടെയെല്ലാം മനസിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ ഇപ്പോഴും ഉണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി വേഫാറർ ഫിലിംസും എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് പ്യാലി എന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുകയാണ്” എന്ന കുറിപ്പോടെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൻറെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.