Rocketry: നമ്പി നാരായണന്‍റെ ജീവിതകഥ പറയുന്ന `റോക്കറ്ററി ദി നമ്പി എഫക്ട്’ ജൂലൈ ഒന്നിന് തീയേറ്ററുകളിലേക്ക്

നമ്പി നാരായണന്‍റെ ജീവിതകഥ പ്രമേയമാകുന്ന സിനിമ `റോക്കറ്ററി ദി നമ്പി എഫക്ട്’ ജൂലൈ ഒന്നിന് തീയേറ്ററുകളിലെത്തും. നമ്പി നാരായണന്‍റെ ജിവിതത്തിലെ ദുരന്തം മാത്രം പറയുന്ന സിനിമയല്ല ഇതെന്ന് നിര്‍മ്മാതാവ് കൂടിയായ മാധവന്‍ കൊച്ചിയില്‍ പറഞ്ഞു. നമ്പി നാരായണന്‍റെ വിവിധ പ്രായത്തിലുളള കഥാപാത്രമായി എത്തുന്നതും ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ മാധവന്‍ തന്നെയാണ്.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ 27 വയസ്സ് മുതല്‍ 70 വയസ്സ് വരെയുളള ജീവിതകാലഘട്ടമാണ് റോക്കറ്ററി ദ നമ്പി എഫക്ട്. വിവിധ പ്രായത്തിലുളള നമ്പി നാരായണനായി അഭ്രപാളിയിലെത്തുന്നത് നടന്‍ മാധവനാണ്.

ചിത്രത്തിന്‍റ സംവിധായകനും നിര്‍മ്മാതാക്കളില്‍ ഒരാളും ആര്‍. മാധവന്‍ തന്നെ. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന സിനിമയമല്ല ഇതെന്ന് മാധവന്‍. 100 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച സിനിമയുടെ മറ്റൊരു നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനാണ്.

മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ പന്ത്രണ്ടോളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നിര്‍ണായക വേഷത്തിലെത്തുമ്പോള്‍ തമിഴില്‍ സൂര്യയും എത്തുന്നു. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും.

നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല റോക്കറ്ററി ദി നമ്പി എഫക്ട് എന്ന് സംവിധായകനും നടനുമായ ആര്‍. മാധവന്‍. കൊച്ചിയില്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് സ്വപ്‌നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. അദ്ദേഹത്തിന്റെ നിരപരാധിത്വം നമ്പി നാരായണന്‍ തെളിയിക്കുകയും ചെയ്തതാണ്. എന്നും മാധവന്‍ പറഞ്ഞു.

മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്‌നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇപ്പോള്‍ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാനിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News