കളളവാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ ട്രോളി കെ ടി ജലീല്‍|K T Jaleel

ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച് സംഘപരിവാര്‍ രചിച്ച കഥക്കും തിരക്കഥക്കുമനുസരിച്ച് കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതുമായ മലയാള പത്രങ്ങളെയും ചാനലുകളെയും ട്രോളി കെ ടി ജലീല്‍(K T Jaleel).

പോസ്റ്റില്‍ സംഘപരിവാറിനൊപ്പം നിന്ന് കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്ന മലയാള മാധ്യമങ്ങള്‍ യുഎഇയിലെ നിരോധനം ഭയന്ന് അവസാനിപ്പിച്ചോയെന്ന് കെ ടി ജലീല്‍ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഏഷ്യാനെറ്റ് ചാനലില്‍ ഉള്‍പ്പെടെ വന്ന സ്‌ക്രീന്‍ഷോട്ടുമായാണ് കെ ടി ജലീല്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

യുഎ യില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച് സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാത്തല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ!????

ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച വിവരമില്ലാത്ത UAEക്കാര്‍ കണ്ണുരുട്ടിയപ്പോഴേക്ക് ഏഷ്യാനെറ്റും അല്‍പ്പന്‍മാരുടെ അവതാരക തലതൊട്ടപ്പന്‍ വിനു വി ജോണും ദുബായിയില്‍ ചിലരുടെ കാലില്‍ വീണ് മെഴുകിയെന്നും കരക്കമ്പിയുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്‍മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്പോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്ന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News