Patna: ടേക്ക് ഓഫിനിടെ തീപിടുത്തം; പാട്നയിൽ സ്‌പൈസ് ജെറ്റ് വിമാനം നിലത്തിറക്കി

ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിച്ചതിനെത്തുടർന്ന് പാട്‌ന-ഡൽഹി സ്‌പൈസ് ജെറ്റ് വിമാനം(flight) നിലത്തിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനത്തിൽ തീ പിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പാട്‌ന(patna)യിൽ നിന്ന് വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന് തീപിടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 180-ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Arrest: എയര്‍പോര്‍ട്ട് വഴി കടത്തിയ സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പിടികൂടി

(Nedumbassery)നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി.

മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണം മലപ്പുറത്തേക്ക് കാറില്‍ കൊണ്ടു പോകു പോകുന്നതിനിടയിലാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here