പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം

പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷനേതാവിനും ലീഗ് നേതാക്കള്‍ക്കും പിന്നാലെ യൂസഫലിക്കെതിരെ കെ മുരളീധരനും രംഗത്ത്. വിമര്‍ശനം ആലോചിച്ച് വേണമായിരുന്നുവെന്ന് മുരളീധരന്‍. എന്നാല്‍, മാധ്യമകാപട്യത്തിനെതിരെ കെ ടി ജലീല്‍ രംഗത്തെത്തി. ലോകകേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച വ്യവസായി എംഎ യൂസഫലിക്കെതിരെ ദിനംപ്രതി കൂടുതല്‍ പ്രതികരണങ്ങളാണ് പ്രതിപക്ഷത്ത് നിന്നെത്തുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും ലീഗ് നേതാക്കള്‍ക്കും പിന്നാലെ ഇന്ന് കെ മുരളീധരനുമാണ് പ്രതികരണവുമായെത്തിയത്. യൂസഫലിയുടെ വിമര്‍ശനം ആലോചിച്ച് വേണമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ ബഹിഷ്‌കരണത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശനും രംഗത്തുവന്നു. ലോകകേരളസഭാ ബഹിഷ്‌കരണത്തില്‍ പ്രതിപക്ഷത്തുള്ളവര്‍ തന്നെ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് പ്രതികരണങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് യുഡിഎഫ് നേതൃനീക്കമെന്നാണ് ഉയരുന്ന വിമര്‍ശനം.അതേസമയം, പോസ്റ്റില്‍ സംഘപരിവാറിനൊപ്പം നിന്ന് കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്ന മലയാള മാധ്യമങ്ങള്‍ യുഎഇയിലെ നിരോധനം ഭയന്ന് അവസാനിപ്പിച്ചോയെന്ന് കെ ടി ജലീല്‍ പരിഹസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News